Wayanad Tiger: വയനാട് വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്ത നിലയിൽ

Tiger Found Dead: ആറ് വയസോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 11:40 AM IST
  • പിൻവശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തിൽ ബാധിച്ചതോടൊപ്പം മറ്റ് അസുഖങ്ങളും ഉണ്ടായതാണ് കടുവ ചാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം
  • പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം അറിയിച്ചു
Wayanad Tiger: വയനാട് വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്ത നിലയിൽ

വയനാട്: വയനാട് വാകേരിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴിലാണ് വാകേരി. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആറ് വയസോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്. പിൻവശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തിൽ ബാധിച്ചതോടൊപ്പം മറ്റ് അസുഖങ്ങളും ഉണ്ടായതാണ് കടുവ ചാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം അറിയിച്ചു.

മൂന്നാർ - സൈലന്റ് വാലി റോഡിൽ പടയപ്പയുടെ പരാക്രമം; ബൈക്ക് കുത്തി മറിച്ചിട്ടു

ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം. റോഡിൽ നിലയുറപ്പിച്ച കാട്ടാന ബൈക്ക് ആക്രമിച്ചു. ജീപ്പിന് മുകളിൽ തുമ്പിക്കൈ വച്ച് പരിഭ്രാന്തി പരത്തി. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ആന കാട്ടിലേക്ക് തിരിച്ച് കയറിയത്. മൂന്നാർ - സൈലന്റ് വാലി റോഡിലാണ് കാട്ടാന ഭീതി പടർത്തിയത്. പടയപ്പ എന്ന് വിളിക്കുന്ന കൊമ്പനാണ് റോഡിലേക്ക് കയറി വാഹനങ്ങൾക്ക് സമീപം നിലയുറപ്പിച്ചത്. ആന ബൈക്ക് കുത്തിമറിച്ചിടുകയും തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപം നിലയുറപ്പിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ തങ്ങിയ ശേഷമാണ് ആന കാട്ടിലേക്ക് തിരിച്ച് കയറിയത്.

പാലക്കാട് ധോണിയിലും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയിരുന്നു. പാലക്കാട് ധോണി മായാപുരത്താണ് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങിയത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാൻ ശ്രമം ആരംഭിച്ചു. പിടി 7 എന്ന കാട്ടാനയാണ് ജനവാസ മേഖലയിൽ പതിവായി ഇറങ്ങി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ആനയെ പിടികൂടാൻ വനംവകുപ്പ് താമസിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ വാഹനം തടഞ്ഞും പ്രതിഷേധം നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News