വയനാട് മീനങ്ങാടിയിലെ കടുവ ഒടുവിൽ കൂട്ടിലായി

ഭീതി സൃഷ്ടിച്ച കടുവ  രണ്ടാഴ്ചയിലേറെയായി  നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 10:06 AM IST
  • നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചു
  • ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു
  • കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്
വയനാട് മീനങ്ങാടിയിലെ കടുവ ഒടുവിൽ കൂട്ടിലായി

വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റ്റേറ്റ് പൊൻമുടി കോട്ടയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാർക്കും വനംവകുപ്പിനും  ഭീതി സൃഷ്ടിച്ച കടുവ   രണ്ടാഴ്ചയിലേറെയായി  നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു.

നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.  കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല.

 പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News