തിരുവനന്തപുരം: വോട്ടർപട്ടിക ചോർന്നെന്ന് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ (Election commission). കമ്മീഷന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നെന്നാണ് പരാതി. കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിലെ വിവരങ്ങളാണ് ചോർന്നതെന്ന് പരാതിയിൽ (Complaint) പറയുന്നു.
ക്രൈംബ്രാഞ്ച് (Crime Branch) തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസ് ആണ് കേസ് അന്വേഷിക്കുക. ഐടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസറാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക ചോർന്നതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഈ വോട്ടർപട്ടികയിലെ (Voters list) വിവരങ്ങൾ ചോർന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും ഇക്കാര്യങ്ങൾ കണ്ടെത്തണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രമേശ് ചെന്നിത്തല ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയുടെ കോപ്പികളും അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ഇരട്ടവോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്. എന്നാൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ലഭിച്ചതെന്ന ചോദ്യം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA