Vijay Babu Issue: ഇടവേള ബാബു മാപ്പ് പറയണം, വിജയ് ബാബു രാജിവയ്ക്കണം- ഗണേശ്കുമാർ

അതിജീവിത പറയുന്ന കാര്യങ്ങളിൽ സംഘടനക്ക് ശ്രദ്ധ വേണം. അതിന് എല്ലാ വിധത്തിലും സംഘടന മറുപടി നല്‍കുകയും വേണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 04:33 PM IST
  • അതിജീവിത പറയുന്ന കാര്യങ്ങളിൽ സംഘടനക്ക് ശ്രദ്ധ വേണം
  • അതിന് എല്ലാ വിധത്തിലും സംഘടന മറുപടി നല്‍കുകയും വേണമെന്നും ഗണേഷ് കുമാര്‍
  • ദിലീപ് രാജിവച്ചപോലെ തന്നെ വിജയ് ബാബുവും രാജിവയ്ക്കണം
Vijay Babu Issue: ഇടവേള ബാബു മാപ്പ് പറയണം, വിജയ് ബാബു രാജിവയ്ക്കണം- ഗണേശ്കുമാർ

തിരുവനന്തപുരം: അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് കെബി ഗണേശ് കുമാർ. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 
അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ക്ലബ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിജീവിത പറയുന്ന കാര്യങ്ങളിൽ സംഘടനക്ക് ശ്രദ്ധ വേണം. അതിന് എല്ലാ വിധത്തിലും സംഘടന മറുപടി നല്‍കുകയും വേണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി.ദിലീപ് രാജിവച്ചപോലെ തന്നെ വിജയ് ബാബുവും രാജിവയ്ക്കണമെന്നും ഗണേശ്കുമാർ ആവശ്യപ്പെട്ടു.

ALSO READ: Vijay Babu Case : വിജയ് ബാബു ബലാത്സംഗ കേസ്; അതിജീവിതക്ക് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരം, ഡബ്ല്യുസിസി

ക്ലബ് ആണെന്ന് ഇടവേള ബാബു പറയുമ്പോൾ പ്രസിഡന്റിന് അത് തിരുത്താമായിരുന്നു. എന്നും അദ്ദേഹം കൂട്ടിചേർത്തു.ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനെതിരെ  വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്നാണ് വുമൺ ഇൻ സിനിമ കളക്ടീവ് അംഗമായ ദീദി ദാമോദരൻ പ്രതികരിച്ചത്. കേസിൽ  വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരെ പ്രതികരിച്ച് വുമൺ ഇൻ സിനിമ കളക്ടീവ്, ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 

Also Read: Karnataka Honour Killing: വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ തിരിച്ചറിയണമെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത കുറിപ്പിൽ പറയുന്നു. കൂടാതെ ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News