കണ്ണൂരിലും തൃശൂരിലുമുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം, എറണാകുളത്ത് കാറിന് തീപിടിച്ചു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറി ഓട്ടോയിലിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 09:53 AM IST
  • തൃശൂരിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
  • മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്.
  • കണ്ണൂരിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
  • അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.
കണ്ണൂരിലും തൃശൂരിലുമുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം, എറണാകുളത്ത് കാറിന് തീപിടിച്ചു

സംസ്ഥാനത്ത് വ്യത്യസ്ത ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. തൃശൂരിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം. 

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറി ഓട്ടോയിലിടിച്ച് രണ്ട് ഓട്ടോ യാത്രക്കാർ മരിച്ചു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.

Also Read: കൗമാരക്കാർക്ക് വാക്സിനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം, വാക്സിനേഷൻ ജനുവരി 3ന്

അതേസമയം എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടമുണ്ടായത്. എൻജിൻ തകരാറാണ് തീപിടിത്തത്തിന് കാരണം. കാറിന് തീപിടിക്കും മുൻപ് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 

Also Read: Kerala Police | പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി

വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് കാർ. അ​ഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News