മദ്യനയത്തിനെതിരെ പെരിയാറിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി പ്രതിഷേധം സംഘടിപ്പിച്ച് മദ്യവിരുദ്ധ സമിതികൾ

കെസിപിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 07:12 PM IST
  • കെസിപിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്.
  • മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന മദ്യനയം തുരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മദ്യനയത്തിനെതിരെ പെരിയാറിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി പ്രതിഷേധം സംഘടിപ്പിച്ച് മദ്യവിരുദ്ധ സമിതികൾ

കൊച്ചി: കേരള ജനതയെ  സാർക്കാർ മദ്യത്തിൽ മുക്കികൊല്ലുന്നു എന്നാരോപിച്ച് പെരിയാറിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ച മദ്യ വിരുദ്ധ സമിതികൾ. കാലടി പാലത്തിന് സമീപം പെരിയാറിലാണ് പ്രതിഷേധം അരങ്ങേറിയത്.

കെസിപിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മനുഷ്യന്റെ ബലഹീനതയെ ചൂഷണം ചെയ്യുന്ന  മദ്യനയം തുരുത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

ALSO READ : Environmental Issue: അമ്പൂരിയെ പരിസ്ഥിതി ലോല പട്ടികയിൽ നിന്ന് ഒഴിവാക്കണം; നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ

തൊഴിലിടങ്ങൾ മദ്യവൽക്കരിക്കുന്നത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്തവ് അഡ്വ. ചാർളി പോൾ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News