Vadakkanchery Accident: വടക്കാഞ്ചേരി വാഹനാപകടം ഞെട്ടിക്കുന്നത്; വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളെ പിടികൂടാൻ പരിശോധന ശക്തമാക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 12:05 PM IST
  • വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി.
  • അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
  • ഇതിൽ വിനോദയാത്രയ്ക്ക് പോയ കുട്ടികളും ഉൾപ്പെടുത്തുന്നുവെന്നുള്ളത് വേദനാജനകമാണ്.
Vadakkanchery Accident: വടക്കാഞ്ചേരി വാഹനാപകടം ഞെട്ടിക്കുന്നത്; വിശദമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ വിനോദയാത്രയ്ക്ക് പോയ കുട്ടികളും ഉൾപ്പെടുത്തുന്നുവെന്നുള്ളത് വേദനാജനകമാണ്. അപകടത്തിന്റെ കാര്യം വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളെ പിടികൂടാൻ പരിശോധന ശക്തമാക്കും. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിലെ നിയമ ലംഘനങ്ങൾക്കെതിരെ കർക്കശ നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ കർമ്മനിരതരായി രംഗത്തുണ്ട്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അപകടത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. വിനോദയാത്ര പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പാലിച്ചോ എന്നതുൾപ്പടെ അന്വേഷിക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

Also Read: Vadakkencherry bus accident: വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് എത്തിയത് അമിത വേ​ഗതയിൽ; വേ​ഗത മണിക്കൂറിൽ 97.5 കിലോമീറ്റർ

 

ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് അപകടം ഉണ്ടായത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ ആർടിഒയെ അറിയിച്ചിട്ടില്ല. സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തും. സ്കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ വിവരം ​ഗതാ​ഗത വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News