Vadakara Custodial Death: വടകര കസ്റ്റഡി മരണം; സസ്പെൻഷനിലുള്ള പോലീസുകാരെ ഇന്ന് ചോദ്യം ചെയ്യും

Vadakara Custodial Death: ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ്  ഉത്തരമേഖല ഐജി  ടി. വിക്രമിന്‍റെ റിപ്പോർട്ടിൽ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 07:45 AM IST
  • വടകരയിൽ സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്ന ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും
  • മൂന്നു പേരോടും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്
  • ഇന്ന് കൂടുതൽ സാക്ഷികളേയും ചോദ്യം ചെയ്യും
Vadakara Custodial Death: വടകര കസ്റ്റഡി മരണം; സസ്പെൻഷനിലുള്ള പോലീസുകാരെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : Vadakara Custodial Death: വടകരയിൽ പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണമുയർന്ന സജീവന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിടുന്ന ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. എസ്ഐ എം നിജീഷ്, എഎസ്ഐ അരുൺകുമാർ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. മൂന്നു പേരോടും വടകര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കൂടുതൽ സാക്ഷികളേയും ചോദ്യം ചെയ്യും . സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പും ഇന്ന് നടക്കും. 

Also Read: വടകര കസ്റ്റഡി മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും!

ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വടകര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചതിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ്  ഉത്തരമേഖല ഐജി  ടി. വിക്രമിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങൾ കൂടി ഉൾക്കാളളിച്ച റിപ്പോർട്ട് ഇന്നലെ ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്.  

സംഭവസമയത്ത് സജീവന് ഒപ്പമുണ്ടായിരുന്നവർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് ഐജി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.  സംഭവസമയത്ത് സജീവനൊപ്പമുണ്ടായിരുന്നവർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴിയെടുത്തശേഷമാണ് ഐജി റിപ്പോർട്ട് തയ്യാറാക്കിയത്.  ഹൃദയാഘാതമാണ് സജീവന്‍റെ മരണകാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസന്വേഷണംഏറ്റെടുത്ത  ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുളള സംഘം വടകര പോലീസ് സ്റ്റേഷനിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിരുന്നു.  പതിനഞ്ചുദിവസത്തിനകം സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. 

Also Read: മരംകൊത്തിയുടെ പൊത്തിൽ കയറിയ പാമ്പിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

സജീവൻ സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് ആക്ഷേപം. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വ്യാഴാഴ്ച  രാത്രിയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാൽ മണിക്കൂറോളം സ്റ്റേഷനിൽ തന്നെ നിർത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നുണ്ട്.  ഒടുവിൽ മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയും അതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News