മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണമെന്ന് വി.മുരളീധരൻ

ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 05:30 PM IST
  • മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കണം
  • വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു
  • ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു
മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണമെന്ന്  വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ടു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചൊഴിയണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല, രാജ്ഭവനിൽ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്തതെന്നും വി.മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവർണറെ അധിക്ഷേപിക്കാൻ ദുഷ്പ്രചാരണം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ നടന്ന പിആർ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും  മന്ത്രി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News