V D Sateesan: കേരളം ഇന്ത്യയിൽ ആണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്; വി ഡി സതീശൻ

V D Sateesan: പ്രധാനമന്ത്രി അടിക്കടി നാരിശക്തി എന്ന് പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല, 

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 06:45 PM IST
  • കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമില്ലാത്ത ബജറ്റ് കർഷകസമൂഹത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.
  • കാലാനുസൃതമായ യാതൊരു മാറ്റങ്ങളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലോ സാമൂഹിക സുരക്ഷാ പെൻഷനിലോ കൊണ്ടുവന്നിട്ടില്ല എന്നും സതീശൻ പറഞ്ഞു.
V D Sateesan: കേരളം ഇന്ത്യയിൽ ആണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്  കേന്ദ്രബജറ്റ്; വി ഡി സതീശൻ

കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് കാണുമ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയം തോന്നുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്നതും രാജ്യത്തെ പാവപ്പെട്ടവരോട് ഒട്ടും അനുതാപം ഇല്ലാത്തതുമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും, തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച്, അടുത്ത പൊതുബ ഞങ്ങൾ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധന മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാത്ത നടപടി ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ വെല്ലുവിളിയാണ്. പ്രധാനമന്ത്രി അടിക്കടി നാരിശക്തി എന്ന് പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല, രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് എന്നിട്ടും അതിനു വേണ്ടിയുള്ള യാതൊരു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ല.

ALSO READ: ഫെബ്രുവരി 29 നുള്ളിൽ നിങ്ങളുടെ നമ്പർ പരിവാഹനിൽ ലിങ്ക് ചെയ്തില്ലെങ്കിൽ?

 കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമില്ലാത്ത ബജറ്റ് കർഷകസമൂഹത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കാലാനുസൃതമായ യാതൊരു മാറ്റങ്ങളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലോ സാമൂഹിക സുരക്ഷാ പെൻഷനിലോ കൊണ്ടുവന്നിട്ടില്ല എന്നും സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News