Kothamangalam Road Accident: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് മരണം

Kothamangalam Bike Accident: സംഭവം നടന്നത് ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം തകർന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 07:37 AM IST
  • എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
  • കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്
  • ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ്‌ വാനിന്റെ പിറകിൽ ഇടിച്ചു കയറിയാണ് അപകടം
Kothamangalam Road Accident: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് മരണം

കൊച്ചി: എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം.  കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ്പ്‌ വാനിന്റെ പിറകിൽ ഇടിച്ചു കയറിയാണ് അപകടം.

Also Read: കടലാക്രമണം രൂക്ഷം; മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

സംഭവം നടന്നത് ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം തകർന്നിരുന്നു. പരിക്കേറ്റ ഉടനെ അഭിരാമനേയും ആൽബിനേയും കോതമംഗലം ബസേലിയാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  

Also Read: ശുക്ര-രാഹു സംഗമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം!

പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പത്തനതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീട്ടു മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജുവാണ് മരിച്ചത്. 

വീട്ടുമുറ്റത്തു നിന്ന് അനക്കം കേട്ട് പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടപ്പോൾ ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതാണ് പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  വിവരമറിഞ്ഞ പമ്പ പോലീസ് സ്ഥലത്തെത്തിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News