Pathanamthitta Accident: പത്തനംതിട്ടയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

Accident In Pathanamthitta: തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 06:46 AM IST
  • പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു
  • സംഭവം നടന്നത് പത്തനംതിട്ട തുമ്പമണ്ണിലാണ്
  • ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം
Pathanamthitta Accident: പത്തനംതിട്ടയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. സംഭവം നടന്നത് പത്തനംതിട്ട തുമ്പമണ്ണിലാണ്. ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം.

Also Read: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പേർ പോലീസ് പിടിയിൽ

തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം എന്നിവരാണ് മരിച്ചത്. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ചത്. 

Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ആകസ്മിക ധനലാഭവും!

 

അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.  മരിച്ച രണ്ടുപേരും കാർയാത്രികരാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തർക്കം; 42 കാരനെ കൊല്ലാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കഞ്ചാവ് കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസ് പിടിയിൽ.കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ്, ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര ഓംചേരി കിഴക്കതില്‍ വീട്ടില്‍ പ്രജിത്ത്എന്നിവരാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. ഇവർ ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി ബാലാജിയെയാണ് കൊല്ലാൻ ശ്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News