കൊച്ചി: മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ദേശീയപാതയിൽ കുണ്ടന്നൂരിന് സമീപം രണ്ട് കണ്ടെയ്നർ ലോറി മോശമായ മത്സ്യങ്ങൾ കണ്ടെത്തി. ദിവസങ്ങളായി ഇവിടെ കിടക്കുന്ന ഈ ലോറിയിൽ നിന്ന് മത്സ്യം കയറ്റി പോകാറുണ്ട് എന്നാൽ ആരോഗ്യവിഭാഗം പരിശോധിച്ചപ്പോൾ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.
രാവിലെ വൻതോതിൽ ചീഞ്ഞ മണം ചീഞ്ഞ മണം വന്നതിനെത്തുടർന്ന് നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യ വിഭാഗംപരിശോധന നടത്തിയത്. ആന്ധ്രയിൽ നിന്ന് എത്തിയ മത്സ്യമാണത് എസി പഠിപ്പിക്കാതെ ആണ് കണ്ടെയ്നർ ലോറിയിൽ ഈ മത്സ്യം എത്തിയിരിക്കുന്നത് കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; വിജയകരമായ ഹൃദയ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളജ്
കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ത്രക്രിയക്ക് വിധേയയായത്.
ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...