Thrissur : തൃശൂർ ജില്ലയിൽ വടക്കഞ്ചേരി മുള്ളൂർകരയിലെ ക്വാറിയിൽ വൻ സ്ഫോടനം (Quarry Blast). ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കെന്ന് പ്രഥമിക റിപ്പോർട്ട്.
ക്വാറി ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദാണ് സ്ഫോടനത്തിൽ മരിച്ചത്. ക്വാറിക്കുള്ളിൽ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇന്ന് രാത്രി 8 മണിക്ക് മുമ്പായിട്ടാണ് സ്ഫോടനം ഉണ്ടായത്.
ALSO READ : Malayattoor blast: വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്‌ഫോടനം; 2 മരണം, ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്
പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില ഗുരതരമാണ്. ഒരാൾ ഇതര സംസ്ഥാന തൊഴിലാളിയുമാണ് പരിക്കേറ്റവരെ തൃശുർ മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുത്രിയിലേക്കമായി മാറ്റിട്ടുണ്ട്.
ALSO READ : ആന്ധ്രയിലെ ഗ്രാനൈറ്റ് ക്വാറിയില്‍ വന്‍ സ്ഫോടനം; മരണം 11 കവിഞ്ഞു
ഒരു വർഷത്തിലേറെയായി പൂട്ടികിടന്ന ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. ക്വാറിക്കുള്ളിലെ കുള്ളത്തിൽ മീൻ വള്ളർത്തലുമായി ബന്ധപ്പെട്ടെത്തിയതാണ് മരിച്ച നൗഷാദും ബാക്കി നാല് പേരും.
ALSO READ : Ramanattukara Accident:രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
വൻ തോതിൽ സ്ഫാടക വസ്തുക്കൾ സൂക്ഷിച്ചതാണ് സ്ഫോടനത്തന്റെ കാരണമെന്ന് പ്രഥമിക നിരീക്ഷണം. പൊലീസെത്തി വിശദമായ പരിശോധന തുടരുകയാണ്. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...