Thrissur Pooram 2024: തൃശ്ശൂർ പൂരം എഴുന്നള്ളിപ്പ്: വിവാദമായ നാട്ടാന സർക്കുലർ തിരുത്താൻ വനംവകുപ്പിന് നിർദ്ദേശം

Thrissur Pooram 2024:  ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2024, 02:33 PM IST
  • പൂരത്തിന്റെ എഴുന്നള്ളിപ്പ് നടക്കുമ്പോൾ ആനയുടെ 50 മീറ്റർ പരിധിയിൽ താളമേളം പാടില്ല എന്ന നിർദ്ദേശമാണ് ഭേദഗതി ചെയ്യുന്നത്. ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പുതിയ സർക്കുലർ ഇറക്കും.
  • അപ്രയോഗികമായ നിർദ്ദേശങ്ങൾ തിരുത്തുന്നതിനൊപ്പം തന്നെ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾക്ക് പ്രായോഗികമാകുന്ന തരത്തിൽ പുതിയ നിർദ്ദേശങ്ങളും നിയമങ്ങളും കൊണ്ടുവരാനുള്ള ചർച്ചയും നടക്കും.
Thrissur Pooram 2024: തൃശ്ശൂർ പൂരം എഴുന്നള്ളിപ്പ്: വിവാദമായ നാട്ടാന സർക്കുലർ തിരുത്താൻ വനംവകുപ്പിന് നിർദ്ദേശം

തൃശ്ശൂർ: സിസിഎഫിന്റെ വിവാദമായ നാട്ടാന സർക്കുലർ തിരുത്താൻ വനംവകുപ്പിന് മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശം.  ഈ വർഷത്തെ തൃശൂർ പൂരത്തിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡുകൾ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് സർക്കുലർ തിരുത്താൻ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്തണമെന്നാണ് നിർദ്ദേശം.

 പൂരത്തിന്റെ എഴുന്നള്ളിപ്പ് നടക്കുമ്പോൾ ആനയുടെ 50 മീറ്റർ പരിധിയിൽ താളമേളം പാടില്ല എന്ന നിർദ്ദേശമാണ് ഭേദഗതി ചെയ്യുന്നത്. ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പുതിയ സർക്കുലർ ഇറക്കും. അപ്രയോഗികമായ നിർദ്ദേശങ്ങൾ തിരുത്തുന്നതിനൊപ്പം തന്നെ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾക്ക് പ്രായോഗികമാകുന്ന തരത്തിൽ പുതിയ നിർദ്ദേശങ്ങളും നിയമങ്ങളും കൊണ്ടുവരാനുള്ള ചർച്ചയും നടക്കും. വിവാദമായ മറ്റു നിർദ്ദേശങ്ങളിലും ചർച്ച നടത്തുമെന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി; ഇനി പൂരത്തിന്റെ ആവേശത്തിലേക്ക്

അതേസമയം പൂരത്തിന് എഴുന്നള്ളിപ്പിന് എത്തുന്ന ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം.  ഈമാസം 16 ന് റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് വനം വകുപ്പിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ കോടതി നിർദ്ദേശിച്ചിരിക്കുന്ന അമിക്കസ് ക്യുറി നേരിട്ട് ആനകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നും നിർദ്ദേശം. അതേസമയം  തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഈ വർഷത്തെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമോ എന്ന കാര്യത്തിൽ ഈ മാസം 17ന് തീരുമാനം എടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News