Thrissur Pooram 2022: നെയ്തലക്കാവിലമ്മ എഴുന്നള്ളി, തെക്കേ ഗോപുരം തുറന്ന് പൂര വിളംബരം

ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് ഉള്ളിൽ പ്രവേശിച്ച് പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി

Written by - Zee Malayalam News Desk | Last Updated : May 9, 2022, 02:18 PM IST
  • ഇതോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണ്‌
  • എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്
Thrissur Pooram 2022: നെയ്തലക്കാവിലമ്മ എഴുന്നള്ളി, തെക്കേ ഗോപുരം തുറന്ന് പൂര വിളംബരം

തൃശ്ശൂർ: പൂരത്തിൻറെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് കൂറ്റൂർ നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻറെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.

ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കും നാഥനെ വലം വെച്ച് ഉള്ളിൽ പ്രവേശിച്ച് പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും പിന്നീട് നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂർത്തിയായത്.

ALSO READ: Thrissur Pooram 2022: ചമയം ഇതാണെങ്കിൽ പൂരം എന്തായിരിക്കും? ചമയ പ്രദർശനത്തിന് തുടക്കം

ഇതോടെ 36 മണിക്കൂറിൻറെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണ്‌. പൂര വിളംബരത്തിന് പിന്നാലെ ആനച്ചമയ പ്രദർശനത്തിനും തുടക്കം കുറിക്കും. ചൊവ്വാഴ്ചയാണ് തൃശ്ശൂർ പൂരം. രാവിലെ 11-ന് മഠത്തിൽ വരവ് പഞ്ചവാദ്യവും തുടർന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളവും നടക്കും.

pooram1

പൂരം നാൾ വൈകീട്ട് 5-നാണ് തെക്കോട്ടിറക്കവും തുടർന്ന് കുട മാറ്റവും നടക്കുക. മെയ് 11-ന് പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. ബുധനാഴ്ച രാവിലെ എട്ടിന് പകൽ പൂരവും തുടർന്ന് 12-ന് ഉപചാരം ചൊല്ലി പിരിയലിനും ശേഷം  പൂരത്തിന് സമാപനമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News