പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പുലിയിറങ്ങി. വൈകുന്നേരം നാല് മണിയോടെയാണ് പുലിക്കളിയുടെ ഫ്‌ളാഗ് ഓഫ് നടന്നത്. 51 പുലികൾ വീതമുള്ള അഞ്ചു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുത്തത്. ഓരോ സംഘത്തിലും 35 വീതം വാദ്യക്കാരും അണിനിരന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗംഭീര അവസാനമായി.
പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ, പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തിയപ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറി. അഞ്ച് സംഘങ്ങളായാണ് പുലികകളുമായി നഗരത്തിൽ ഇറങ്ങിയത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവയാണ് ടീമുകൾ.
ALSO READ: പരാതി നൽകാൻ ഇനി പോലീസ് സ്‌റ്റേഷനിൽ പോകണ്ട; സ്മാർട്ട് ഫോൺ മാത്രം മതി!
സമകാലിക സാമൂഹ്യ യാഥാർത്യങ്ങളും പുരാണ കഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയായിരുന്നു ഓരോ ടീമും കാണികളെ വിസ്മയിപ്പിച്ചത്. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെച്ചതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...