Kerala Train Fire Incident: കണ്ണൂർ എക്സ്പ്രസിൽ തീ കൊളുത്തിയ സംഭവം; പാളത്തിന് സമീപത്തു നിന്നും മൃത​ദേഹങ്ങൾ കണ്ടെത്തി

Passenger Fire Train: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത് ഇന്നലെ രാത്രിയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 06:49 AM IST
  • ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി
  • കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തി
  • സംഭവത്തിന് പിന്നാലെ എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി
Kerala Train Fire Incident: കണ്ണൂർ എക്സ്പ്രസിൽ തീ കൊളുത്തിയ സംഭവം; പാളത്തിന് സമീപത്തു നിന്നും മൃത​ദേഹങ്ങൾ കണ്ടെത്തി

കോഴിക്കോട്:  ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിന് പിന്നാലെ എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്.  മൃതദേഹങ്ങൾ അപകടം നടന്ന പാളത്തിന് സമീപമാണ് കണ്ടെത്തിയത്.  ഇത് ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയുമായിരുന്നു.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ത്രീയും കുഞ്ഞും മട്ടന്നൂർ സ്വദേശികളാണെന്നാണ്.  മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം വ്യക്തമല്ല. ഗുരുതരമായ പരിക്കേറ്റത് സ്ത്രീകൾക്കാണ്.  അക്രമിയെ കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.  ഇയാളെ തിരഞ്ഞുള്ള അന്വേഷണം ശക്തമായി നടക്കുന്നു. 

Also Read: Arikkomban: കുങ്കിയാനകൾക്ക് പിന്നാലെ അരിക്കൊമ്പൻ; സുരക്ഷ വർധിപ്പിച്ച് വനം വകുപ്പ്

ഇന്നലെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതൻ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത്.  സംഭവത്തിൽ 8 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.  ഇതിൽ 5 പേരെ മെഡിക്കൽ കോളേജ് ആശുപതിയിലും 3 പേരെ കോഴിക്കോട് സ്വകാര്യ ആശുപതിരയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.   കണ്ടെത്തിയ 3 മൃതദേഹങ്ങൾ  ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പറഞ്ഞു. ഇത് കൂടാതെ പരുക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ മട്ടന്നൂർ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് അറിയിച്ചിട്ടുണ്ട്. 

Also Read: Shukra gochar 2023: ഏപ്രിൽ 6 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; ശുക്ര കൃപയാൽ ലഭിക്കും വാൻ ധനലാഭം! 

രാത്രി 9 മണിയോടെ കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നുവെന്നാണ് വിവരം. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് എത്തിയതായിരിക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News