ഓർമ്മ ശക്തികൊണ്ട് ഈ രണ്ടരവയസുകാരി നിങ്ങളെ അത്ഭുതപ്പെടുത്തും; നിതാരയെ തേടി പുരസ്കാരങ്ങളും

ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും, കേരളത്തിലെ ജില്ലകൾ, പരമ്പരാഗത കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ദേശീയ പതാക കളും, സൗരയൂഥത്തിലെ ഗ്രഹങ്ങൾ, നിറങ്ങൾ, മനുഷ്യ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പേരുകൾ ഇവയെക്കുറിച്ചെല്ലാം ഏത് സമയത്ത് ചോദിച്ചാലും നിതാരക്ക് ഉത്തരങ്ങൾ റെഡിയാണ്.

Edited by - Zee Malayalam News Desk | Last Updated : Dec 1, 2022, 07:17 PM IST
  • ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നീ നേട്ടങ്ങൾ കൈവരിക്കാനും ഈ മിടുമിടുക്കിക്ക് കഴിഞ്ഞു.
  • കടവൂർ ബ്ലായിൽ രഞ്ജിത്ത് - ശ്രുതി ദമ്പതികളുടെ ഏകമകളാണ് ചോദ്യങ്ങൾക്ക് ശരവേഗത്തിൽ ഉത്തരം പറയുന്ന നിതാര.
  • ഒന്നര വയസു മുതൽ മകൾക്ക് പരിശീലനം നൽകി വരുന്നുണ്ടെന്ന് നിതാരയുടെ മാതാവ് ശ്രുതി പറഞ്ഞു.
ഓർമ്മ ശക്തികൊണ്ട് ഈ രണ്ടരവയസുകാരി നിങ്ങളെ അത്ഭുതപ്പെടുത്തും; നിതാരയെ തേടി പുരസ്കാരങ്ങളും

എറണാകുളം: കോതമംഗലം - കേവലം രണ്ടര വയസു മാത്രമുള്ള നിതാരയെത്തേടി പുരസ്കാരങ്ങൾ എത്തിത്തുടങ്ങി. ഓർമ്മശക്തി കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് കടവൂർ സ്വദേശിനിയായ ഈ കൊച്ചു മിടുക്കി. പ്രായം കൊണ്ട് കുഞ്ഞാണെങ്കിലും ഓർമ്മശക്തിയിൽ വമ്പത്തിയാണ് കൊച്ചു നിതാര. കടവൂർ ബ്ലായിൽ രഞ്ജിത്ത് - ശ്രുതി ദമ്പതികളുടെ ഏകമകളാണ് ചോദ്യങ്ങൾക്ക് ശരവേഗത്തിൽ ഉത്തരം പറയുന്ന നിതാര.

ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും, കേരളത്തിലെ ജില്ലകൾ, പരമ്പരാഗത കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ദേശീയ പതാക കളും, സൗരയൂഥത്തിലെ ഗ്രഹങ്ങൾ, നിറങ്ങൾ, മനുഷ്യ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പേരുകൾ ഇവയെക്കുറിച്ചെല്ലാം ഏത് സമയത്ത് ചോദിച്ചാലും നിതാരക്ക് ഉത്തരങ്ങൾ റെഡിയാണ്.

Read Also: KK Maheshan Death Case : കെ കെ മഹേശന്‍റെ മരണം; കേസ് എസ്എൻഡിപി നേതൃത്വത്തിലേക്ക് താൻ വരാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഫലമെന്ന് വെള്ളാപ്പള്ളി

അറിവും ബുദ്ധിശക്തിയും ഉപയോഗിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നീ നേട്ടങ്ങൾ കൈവരിക്കാനും ഈ മിടുമിടുക്കിക്ക് കഴിഞ്ഞു. അറിവിൻ്റെ ലോകത്ത് ഇനിയും ഏറെ മുന്നേറാൻ ഈ കൊച്ചു മിടുക്കിക്ക് കഴിയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

മാതാപിതാക്കളും മുത്തച്ഛനും മുത്തശിയും നിതാരക്ക് മികച്ച പിന്തുണയാണ് നൽകി വരുന്നത്.  ഒന്നര വയസു മുതൽ മകൾക്ക് പരിശീലനം നൽകി വരുന്നുണ്ടെന്ന് നിതാരയുടെ മാതാവ് ശ്രുതി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പഠിക്കാനും അവ ആവർത്തിച്ച് പറയാനുമുള്ള തിരക്കിലാണ് എപ്പോഴും നിതാര.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News