Thiruvananthapram: കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി (Health Minister) കെ. കെ ശൈലജ (K K Shailaja).
സംസ്ഥാനത്ത് കോവിഡ് (COVID-19) വ്യാപനം പ്രതിരോധിക്കാന്‍ മാസങ്ങളോളമായി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത്. എന്നാല്‍ അതിനിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനെ പിന്നാലെ സംസ്ഥാനത്തേക്ക് ആളുകളെത്താന്‍ തുടങ്ങി. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം പ്രതിപക്ഷം നടത്തിയ ആള്‍ക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
Also read: സംസ്ഥാനത്ത് 6,843 പേര്‍ക്ക് കോവിഡ്, രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
അതേസമയം, സംസ്ഥാനത്ത് 6,843 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1332 ആയി. സംസ്ഥാനത്ത് 2,94,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.