പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. വേലക്കിടയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിട്ടില്ലെന്നും, മറ്റൊരാനയാണ് വിരണ്ടോടിയതെന്നും ക്ഷേത്ര ഭരണ സമിതി വ്യക്‌തമാക്കി. വേല നടക്കുന്നതിനിടയിൽ ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ച് ഓടുകയായിരുന്നുവെന്നും, ആളുകൾ പേടിച്ച് ഓടുമ്പോൾ പാപ്പാൻ വീഴുകയായിരുന്നുവെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
തുടർന്ന് ആളുകളുടെ ചവിട്ടേറ്റാണ് പാപ്പാന് പരിക്കേറ്റത്. നിസാര പരിക്കുകൾ ഏറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ശ്രുശ്രുഷകൾ നൽകി. അതിന് ശേഷം വിട്ടയച്ചുവെന്നും ക്ഷേത്ര ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ താഴ്ത്തി കെട്ടാൻ വേണ്ടി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ക്ഷേത്രം ഭരണ സമിതി ആരോപിക്കുകയും ചെയ്തു.
അതിനിടെ ഈ മാസം ആദ്യം ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക ലഭിച്ചിരുന്നു. ഇതുവരെ പൂരങ്ങളിൽ പങ്കെടുത്തതിന് ഒരു ആനയ്ക്ക് ലഭിച്ചതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ നിന്ന് സ്വന്തമാക്കിയത്. ചാവക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിച്ച ഏക്ക തുക 6.75 ലക്ഷം രൂപയാണ്.
കേരളത്തിലെ ആനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന എക്ക തുക രണ്ടര ലക്ഷം രൂപ വരെയാണെന്ന് ഇരിക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ ഏക്ക തുകയായി നൽകിയത്. പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ഈ റെക്കോർഡ് തുക നൽകിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊമ്പനോടുള്ള പ്രിയവും സ്നേഹവും കൊണ്ടാണ് ഇത്രയും വലിയ തുക ഏക്കം ആയി നൽകുന്നതെന്ന് ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന്റെ പൂരഘോഷ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...