തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി (DGP) അനില്‍കാന്തിന്റെ (AnilKanth) സേവന കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ (Cabinet) തീരുമാനം. 2023 ജൂൺ 30 വരെയാണ് പുതുക്കിയ കാലാവധി. ഡിജിപി പദവിയിലിരിക്കുന്നവർക്ക് രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി (Supreme Court) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2021 ജൂൺ 30നാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. മുൻ ഡിജിപി ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനിൽകാന്തിന്റെ നിയമനം. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി പദവിയിൽ നിന്നും നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ പോലീസ് തലപ്പത്തേക്കുള്ള വരവ്.
Also Read: Kerala DGP : അനിൽ കാന്ത് ഐപിഎസിനെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു
ഡൽഹി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എംഎ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനിൽകാന്തിന് ഏഴ് മാസത്തെ സർവ്വീസാണ് ബാക്കിയുണ്ടായിരുന്നത്.
അനില്‍കാന്ത് ഏഴ‌് മാസം കഴിഞ്ഞ് വിരമിക്കുമ്പോള്‍ സീനിയോറിറ്റിയില്‍ മുന്നിലുള്ള ടോമിന്‍ ജെ.തച്ചങ്കരി, ബി.സന്ധ്യ ഉള്‍പ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സര്‍ക്കാര്‍ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയില്‍ മുന്‍പിലുള്ള സുധേഷ് കുമാര്‍, ബി.സന്ധ്യ, ടോമിന്‍ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യതകള്‍ ഇല്ലാതായി.
കേരള കേഡറില്‍ എഎസ്പി ആയി കല്പറ്റയിൽ സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കല്പറ്റ എഎസ്പിയായുള്ള സർവ്വീസ് തുടക്കം തന്നെ വിവാദത്തിലായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ദീർഘനാൾ സസ്പെൻഷനിലായി. പിന്നീട് കുറ്റവിമുക്തനായി.
ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ (Intelligence Bureau) അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (Kerala Police Housing Construction Corporation) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ബെഹ്റയെ പോലെ വിജിലൻസ് (Vigilance), ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിൻ്റെയും തലവനായ ശേഷമാണ് അനിൽ കാന്തും (AnilKanth) പൊലീസ് മേധാവിയായത്. 1988 ബാച്ചിലെ ഐപിഎസ് (IPS) ഉദ്യോഗസ്ഥനായ അനിൽകാന്ത് ഡൽഹി സ്വദേശിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...