Supplyco: സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില കൂട്ടും..!

Supplyco Subsidy: ഭക്ഷ്യമന്ത്രിയെ രേഖാമൂലം സപ്ലൈക്കോ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 07:20 PM IST
  • വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.
  • 13 ഇന അവശ്യസാധനങ്ങളുടെയും വില വരുംദിവസങ്ങളില്‍ ഉയരും.
Supplyco: സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില കൂട്ടും..!

തിരുവനന്തപുരം: ‌സപ്ലൈകോ വഴി വിതരണംചെയ്യുന്ന സബ്‌സിഡിയുള്ള 13 ഇനം അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കും. എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം. സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്ന്  വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്ത് വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അനുമതി നൽകിയത്. വില എത്രവരെ കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.

അവശ്യസാധനങ്ങള്‍ സബ്‌സിഡിയോടെ വിതരണം ചെയ്യുമ്പോൾ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ആ സാ​ഹചര്യത്തിൽ ഒന്നുകിൽ സർക്കാർ അത് വീട്ടണമെന്നും അല്ലാത്തപക്ഷം കാലാനുസൃതമായി അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ഭക്ഷ്യമന്ത്രിയെ രേഖാമൂലം സപ്ലൈക്കോ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; യെല്ലോ അലർട്ട് കൂടുതൽ ജില്ലകളിൽ

വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.13 ഇന അവശ്യസാധനങ്ങളുടെയും വില വരുംദിവസങ്ങളില്‍ ഉയരും. പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ് സിഡിയുള്ള അവശ്യസാധനങ്ങള്‍ പലപ്പോഴും സപ്ലൈക്കോയില്‍ കിട്ടാനില്ലാത്ത സ്ഥിതി പതിവായിരുന്നു. ഇതിനിടെയാണ് വില ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News