സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്

പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 11:47 AM IST
  • കഴിഞ്ഞ മാസം 336 കോവിഡ് മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു
  • ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12443 പേരാണ്
  • 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഭീതി പരത്തി കോവിഡ്: പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുത്

തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഉയരുന്നു. കാലാവസ്ഥയിലെ മാറ്റവും ഇടവിട്ട് പെയ്യുന്ന മഴയും വെയിലും വൈറൽ പനി വരാൻ സാധ്യത കൂട്ടുന്നു. ആയിരങ്ങളാണ് ഓരോ ദിവസവും വൈറൽ പനി ബാധിച്ച് ചികിൽസയ്‌ക്കെത്തുന്നത്. പനിയുളളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

അതായത് കഴിഞ്ഞ മാസം 336 കോവിഡ് മരണം കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത് 12443 പേരാണ്. 670 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 8452 പേർ കോവിഡ് ചികിൽസയിലുണ്ട്. ഓണത്തിന് ശേഷമാണ് കോവിഡ് കേസുകളിൽ കാര്യമായ വർധനയുണ്ടായത്.

പ്രായമായവരിലും അനുബന്ധ രോഗങ്ങളുളളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.കേരളത്തിലാണ് മാസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ അസാധാരണ വർധനയുണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാൽ എത്രത്തോളം കോവിഡ് കണക്ക് നിലവിൽ ഉണ്ടെന്ന് പുറത്തുവന്നിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News