പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സീതതോട്ടിൽ പന്നിപ്പനി സ്ഥിരീകിരിച്ചു. സീതത്തോട് പഞ്ചായത്തിലെ 9 ആം വാർഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം മറ്റ് പന്നികളിലേക്കും, മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരാതിരിക്കാനുള്ള നടപടികൾ തുടങ്ങി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പ്രഖ്യാപിച്ചു. 10 കിലോമീറ്റർ ചുറ്റളവിലുള്ള സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, റാന്നി- പെരുന്നാട്, വടശ്ശരിക്കര എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കലക്ടർ ഡോ. ദിവ്യാ എസ് അയ്യർ ഉത്തരവിറക്കി.
നിരീക്ഷണ മേഖലയായ 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊണ്ട് പോകുന്നതും കൊണ്ട് വരുന്നതും നിരോധിച്ചു. മൂന്ന് മാസത്തേക്കാണ് നിരോധിച്ചത്. രോഗ ബാധിത പ്രദേശത്ത് പന്നി ഇറച്ചി വിൽക്കുന്ന കടകൾക്കും നിരോധനം ഏർപ്പെടുത്തി. ആവശ്യമായ പോലീസ് സേനയെ നിയോഗിച്ച് ഉത്തരവുകൾ കർശനമായി പാലിക്കാൻ കോന്നി തഹസീൽദാർ സീതത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർക്ക് നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...