തൃശൂര്‍: ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി സമ്മാനിക്കുക സ്വര്‍ണ തളിക. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തന്‍ ആണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി സ്വര്‍ണ തളിക നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നതിന് മുന്നോടിയായി സ്വര്‍ണ തളിക എസ് പി ജി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍ എത്തുന്നത്. ഇതിനായി അദ്ദേഹം ഇന്ന് വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ കൊച്ചിയും ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ 7 മണിയോടെ ആരംഭിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കൊച്ചിയില്‍ 3 മണി മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി നാളെ രാവിലെ എഴ് മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ എത്തും. തുടര്‍ന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂരിൽ; ഒരുക്കങ്ങൾ പൂർത്തിയായി
രാവിലെ 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടെ പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഷിപ് യാര്‍ഡിലെ പരിപാടിയില്‍ പങ്കെടുത്ത് ഒന്നരയ്ക്ക് മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.