ഡൽഹി : വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം. ജൂൺ 1 മുതൽ ഒക്ടോബർ 31 വരെയാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് . വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാൻ വ്യാപാരികൾ അനുമതി തേടണമെന്നാണ് നിർദേശം . ആഭ്യന്തര വിലക്കയറ്റം തടയുന്നതിന് നടപടിയെന്നാണ് വിശദീകരണം . അസംസ്കൃതമോ ശുദ്ധീകരിച്ചതോ ആയ എല്ലാത്തരം പഞ്ചസാര കയറ്റുമതിക്കും വിലക്ക് ബാധകമാണ് . വിദേശ വാണിജ്യ ഡയറക്ട്രേറ്റ് ജനറലാണ് ഉത്തരവ് പുറത്തിറക്കിയത് . വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നാവശ്യത്തെ തുടർന്നാണ് നടപടി .
ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത് ഈ സീസണിലാണ് . ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് വിലക്കേർപ്പെടുത്തുന്നത് . 100ലക്ഷം മെട്രിക് ടൺ എന്ന പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് . ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ് . ബ്രസീലാണ് ഒന്നാം സ്ഥാനം .
വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ മറ്റ് നടപടികളും സ്വീകരിച്ചുണ്ട് . ഒരു വർഷം 20 ലക്ഷം മെട്രിക് ടൺ അസംസ്കൃത സോയബീൻ എണ്ണയും സൺഫ്ലവർ ഓയിലും രണ്ട് സാമ്പത്തിക വർഷക്കാലത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യും .
പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മെയ് 18 വരെ 75 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത് . 2017-18 സീസണിനെ അപേക്ഷിച്ച് 2021-22 കാലയളവിൽ 15 മടങ്ങ് അധികം പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തു . ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ്, യുഎഇ,മലേഷ്യ,ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത് .
രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്ഡപ്പന വില നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് . വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ തുടരാനാണ് സാധ്യത . പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി കഴിഞ്ഞ 5 വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...