അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പുറത്തെത്തിച്ചു

Students And Teachers Trapped In Forest: രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 07:49 AM IST
  • അച്ചൻകോവിൽ വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തി
  • ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ വനത്തിൽ അകപ്പെട്ടത്
അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പുറത്തെത്തിച്ചു

കൊല്ലം: അച്ചൻകോവിൽ വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ വനത്തിൽ അകപ്പെട്ടത്. തൂവൽമലയെന്ന സ്ഥലത്ത് ഇവർ കുടുങ്ങിയത്.  

Also Read: ഐ.ജി.എസ്.ടി സെറ്റിൽമെന്റിൽ കേരളത്തിന് 332 കോടി കുറച്ച തീരുമാനം പിൻവലിക്കണം: ധനമന്ത്രി

രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ.  കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. ​ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുല‍ര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. 

Also Read: ബുധൻ വക്രഗതിയിലേക്ക്; 9 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ !

ഇന്നലെ പകൽ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാൽ വനത്തിൽ കനത്ത മൂടൽ മഞ്ഞും ശക്തമായി മഴ പെയ്തതും കാരണം തിരിച്ചിറങ്ങാൻ കഴിയാതെ ഇവർ അവിടെ കുടുങ്ങുകയായിരുന്നു. ഇതോടെ പത്ത് മണിക്കൂറോളം നീണ്ട ആശങ്കയാണ്അവസാനിച്ചത് .  കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആ‍ര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞയച്ചുവെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News