കൊല്ലം: കൊല്ലത്ത് വീണ്ടും തെരുവ് നായ ആക്രമണം. കൊല്ലം ചിതറയിലാണ് തെരുവുനായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ (ഡിസംബർ 17) വൈകിട്ടും രാത്രിയുമായാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ എന്നിവർക്ക് വൈകിട്ടും രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്ക് രാത്രിയുമാണ് നായയുടെ കടിയേറ്റത്.
ആരുടെയും പരിക്കുകൾ സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചുവെന്നാണ് വിവരം. കടയ്ക്കൽ, ചിതറ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്.
Leopard: ഇല്ലിത്തോട് വീണ്ടും പുലിയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
തൃശൂർ: മലയാറ്റൂർ നീലീശ്വരം ഇല്ലിത്തോട് പുലിയിറങ്ങി. വെളളിയാഴ്ച്ച രാത്രിയാണ് പ്രദേശത്ത് പുലിയെ കണ്ടത്. രാത്രി ഒമ്പത് മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇല്ലിത്തോട് സ്വദേശി ജിനുവിന്റെ ബൈക്കിന് കറുകെയാണ് പുലി ചാടിയിത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസമുള്ള പ്രദേശമാണ് ഇല്ലിത്തോട്. വട്ടച്ചോട് കയറ്റത്ത് വച്ചാണ് ബൈക്ക് യാത്രികന് മുന്നിലേക്ക് പുലി ചാടിവീണത്. ഇല്ലിത്തോട് ഒന്നാം ബ്ലോക്കിനും കാടപ്പാറ വനംവകുപ്പ് ചെക്ക് പോസ്റ്റിനും ഇടയിലുള്ള വനപ്രദേശമാണ് വട്ടച്ചോട് കയറ്റം. പുലി ബൈക്കിൽ തട്ടാതെ റോഡ് മറികടന്നുപോയി.
Also Read: Crime: കൊച്ചിയിൽ എംഡിഎംഎ പിടികൂടി; പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ കസ്റ്റഡിയിൽ
ഇതിന് മുൻപും ഇവിടെ പ്രദേശവാസികൾ പുലിയെ കണ്ടിട്ടുണ്ട്. പലതവണ ഇവിടെ നിന്നും പുലിയെ പിടികൂടിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോയ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ ആളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന റോഡിൽ പുലിയ കണ്ടതിൽ ആശങ്കയിലാണ് നാട്ടുകാർ. ആന, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളും ആക്രമണവും ഇവിടെ ഉണ്ടാകാറുണ്ട്. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാതിരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...