Food Safety Department: സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 547 ഹോട്ടലുകളിൽ പരിശോധന, 48 എണ്ണം പൂട്ടി

ഭക്ഷ്യ സുരക്ഷാ കമ്മീഷണർമ്മാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 09:27 PM IST
  • 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.
  • വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.
  • 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി.
  • പരിശോധന ഇനിയും കർശനമായി തുടരും.
Food Safety Department: സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 547 ഹോട്ടലുകളിൽ പരിശോധന, 48 എണ്ണം പൂട്ടി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. പരിശോധന ഇനിയും കർശനമായി തുടരും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വലിയ പ്രവർത്തനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയവ നടപ്പിലാക്കുന്നു. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഡിസംബര്‍ മാസം വരെ 46,928 പരിശോധനകളാണ് ഭക്ഷ്യ വകുപ്പ് നടത്തിയത്. ഇതിൽ 9,248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 97.60 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ 82,406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും 18,037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.

Also Read: Crime: മുൻ വൈരാ​ഗ്യം; താമരശ്ശേരി ചുരത്തില്‍ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച് അക്രമി സംഘം

അതേസമയം ഭക്ഷണത്തിൽ മായം കലർത്തുകയോ പഴകിയ ഭക്ഷണം വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ക്രിമിനൽ കുറ്റമാണ്. പരിശോധനയിൽ ഇത്തരം പ്രവൃത്തികൾ പിടിക്കപ്പെട്ടാൽ, ആ സ്ഥാപനത്തിൻ്റെ ലൈസെൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരിക്കൽ റദ്ദാക്കിയ ലൈസൻസ് പിന്നീട് വീണ്ടും ലഭിക്കുക എന്നത് വളരെ പ്രയാസമായിരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. പൊതുജനങ്ങൾക്ക്  ഓൺലൈനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകാൻ സൗകര്യമൊരുക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News