വർക്കലയിലെ ഹോട്ടലിന്റെ ഗോഡോണിൽ നിന്ന് പഴകിയ മീനും ഇറച്ചിയും പിടികൂടി

ഹോട്ടൽ ഗൗഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി, കോഫി പൗഡറുകൾ ഉൾപ്പെടെ ഉള്ളവ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഏലി പാറ്റ എന്നിവയും ഗോഡോണിൽ ഉള്ളതായി കാണാം.  ഗൗഡൗണിൽ ഉള്ള സാധനങ്ങൾ മാറ്റി, വൃത്തിയാക്കിയ ശേഷം ഉടമ നേരിട്ടെത്തി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകുവാനും വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നിർദ്ദേശിച്ചു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 20, 2022, 04:14 PM IST
  • ഗൗഡൗണിൽ ഉള്ള സാധനങ്ങൾ മാറ്റി, വൃത്തിയാക്കിയ ശേഷം ഉടമ നേരിട്ടെത്തി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകണം.
  • ഹോട്ടൽ ഗൗഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി, കോഫി പൗഡറുകൾ ഉൾപ്പെടെ ഉള്ളവ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്.
  • ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന സമീപനമാണ് ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും ഉള്ളത്.
വർക്കലയിലെ ഹോട്ടലിന്റെ ഗോഡോണിൽ നിന്ന് പഴകിയ മീനും ഇറച്ചിയും പിടികൂടി

തിരുവനന്തപുരം: ഇന്ന് നാല് മണിയോടെ എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പഴകിയ മത്സ്യങ്ങളും ഇറച്ചിയും കണ്ടെടുത്തു. ഫ്രീസറിൽ  സൂക്ഷിച്ചിരുന്ന മത്സ്യവും ഇറച്ചിയും ഒക്കെ വളരെ പഴകിയതും ദുർഗന്ധം വമിക്കുന്നതും ആണ്. തുടർന്ന് വർക്കല നഗരസഭയുടെ വാഹനത്തിൽ കയറ്റി നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.  

ഹോട്ടൽ ഗൗഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരി, കോഫി പൗഡറുകൾ ഉൾപ്പെടെ ഉള്ളവ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഏലി പാറ്റ എന്നിവയും ഗോഡോണിൽ ഉള്ളതായി കാണാം. ഗൗഡൗണിൽ ഉള്ള സാധനങ്ങൾ മാറ്റി, വൃത്തിയാക്കിയ ശേഷം ഉടമ നേരിട്ടെത്തി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകുവാനും വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ നിർദ്ദേശിച്ചു. 

Read Also: Police Officers Death: പന്നിക്ക് കെണിയൊരുക്കി; ജീവൻ പോയത് പോലീസുകാരുടെ, മൃതദേഹങ്ങൾ വയലിൽ കൊണ്ട് ചെന്നിട്ടു

അതിനുശേഷം മാത്രമേ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ. ചിറയിൻകീഴ് സർക്കിൾ  ഫുഡ് ആൻഡ് സഫേറ്റി ഓഫിസർ ഡോക്ടർ ധന്യ ശ്രീവത്സൻ , ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ  ജിഷ രാജ് , ഓഫീസ് അസിസ്റ്റന്റ് മാരായ പ്രേമ, ബീന എന്നിവർ പരിശോധന യിൽ പങ്കെടുത്തു. 

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വൃത്തിയായി സൂക്ഷിക്കുന്നതിന് നിർദ്ദേശം നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കഴിഞ്ഞ മെയ് 10 ന് നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു.  എന്നാൽ  ഈ പരാതികൾ പരിഹരിക്കാൻ കടയുടമ തയ്യാറായിട്ടില്ല.  

Read Also: Crime News: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

ഹോട്ടലിന്റെ ഗൗഡൗണിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന പരാതിയിന്മേൽ വീണ്ടും ഇക്കഴിഞ്ഞ മെയ് 17 തിയതി ഉച്ചയ്ക്ക് 3 മണിയോട് കൂടി ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തുകയും കടയുടമ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞു ഗോഡൗണ് തുറന്ന് കാണിക്കാൻ ജീവനക്കാർ വിസമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹോട്ടൽ ഗോഡൗണ്‌ സീൽ ചെയ്യുകയും ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ മുൻപാകെ വിശദീകരണം നൽകിയ ശേഷം മാത്രമേ ഹോട്ടൽ തുറക്കാൻ പാടുള്ളൂ എന്നും നിർദ്ദേശിച്ചിരുന്നു. 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന സമീപനമാണ് ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും ഉള്ളത്.  മുൻപും പലവട്ടം ഇവിടെനിന്ന് പരാതികൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.  പഴകിയ ആഹാരസാധനങ്ങൾ ഉൾപ്പെടെ കണ്ടെടുക്കുകയും പിഴയൊടുക്കി സ്ഥാപനം തുറക്കുക മാത്രമാണ് ഹോട്ടൽ ഉടമസ്ഥൻ ചെയ്യുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News