Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ

 സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 03:31 PM IST
  • റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിൽ
  • പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും
  • എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും.
Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ  ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും, എൻ.പി.എൻ.എസ്  വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും.

 സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.

ALSO READ: Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം

ഓണത്തിന് മുഴുവന്‍ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും  ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗം മുന്‍പേ തന്നെ തീരുമാനം കൈക്കൊണ്ടിരുന്നു.  അടുത്ത മാസം ഓണക്കിറ്റ് നൽകുന്നതിനാൽ ഈ മാസം റേഷൻകട വഴി ഭക്ഷ്യക്കിറ്റ് വിതരണം  ഉണ്ടാകില്ല. 

സപ്ലൈകോ നൽകിയ ശുപാർശ പ്രകാരമുള്ള  ഓണക്കിറ്റിലുള്ള സാധനങ്ങൾ

പഞ്ചസാര – 1 കിലോ ഗ്രാം (39 രൂപ)
വെളിച്ചെണ്ണ അല്ലെങ്കിൽ തവിടെണ്ണ – 500 മില്ലി ലീറ്റർ (106 രൂപ) 
ചെറുപയർ അല്ലെങ്കിൽ വൻപയർ– 500 ഗ്രാം (44 രൂപ)
തേയില– 100 ഗ്രാം (26.50 രൂപ)
മുളകുപൊടി– 100 ഗ്രാം (25 രൂപ)
മല്ലിപ്പൊടി– 100 ഗ്രാം (17 രൂപ)
മഞ്ഞൾപ്പൊടി– 100 ഗ്രാം (18 രൂപ) 
സാമ്പാർ പൊടി– 100 ഗ്രാം (28 രൂപ)
സേമിയ– ഒരു പാക്കറ്റ് (23 രൂപ) 
ഗോതമ്പ് നുറുക്ക് അല്ലെങ്കിൽ ആട്ട– 1 കിലോ ഗ്രാം (43 രൂപ)
ശബരി വാഷിങ് സോപ്പ്– 1 (22 രൂപ) 
ശബരി ബാത്ത് സോപ്പ് – 1 (21 രൂപ)
മിഠായി– 20 (20 രൂപ)
തുണിസഞ്ചി– 1 (12 രൂപ)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News