ഇരിങ്ങാലക്കുട: അതി ജീവനത്തിൻറെ പ്രതീമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ തൃശ്ശൂർ സ്വദേശി പ്രണവ് വിട വാങ്ങി. രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശ നിലയിലായ പ്രണവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രണവ് ഷഹാന എന്ന പേരിലാണ് ഇരുവരുടെയും സോഷ്യൽ മീഡിയയിലെ പേര്. 2022 മാർച്ചിലാണ് ഷഹാന പ്രണവിൻറെ ജീവിതത്തിലേക്ക് എത്തുന്നത്. നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും ഇതിലൊന്നും വക വെച്ചില്ല. വാഹനാപകടത്തിൽ തളർന്ന് പ്രണവുമായി സമൂഹമാധ്യമത്തിലൂടെയാണ് ഷഹാന പരിചയപ്പെടുന്നത്. ഇതൊടുവിൽ വിവാഹത്തിലെത്തുകയായിരുന്നു.
കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു പ്രണവിന്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. മണപ്പറമ്പില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...