Shammi Thilakan: 'പാക്ക് അപ്പ് ' പറഞ്ഞ് അമ്മ; കൂട്ടരാജി എടുത്തുചാട്ടമെന്ന് ഷമ്മി തിലകൻ

കൂട്ട രാജി ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഉത്തരം മുട്ടിയപ്പോഴാണ് രാജി വച്ചതെന്നും ഷമ്മി തിലകൻ പ്രതികരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 05:22 PM IST
  • കൂട്ടരാജി അം​ഗങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് ഷമ്മി തിലകൻ
  • നേതൃത്വ സ്ഥാനത്ത് വനിതകൾ വരണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് നടൻ
  • അമ്മ സംഘടനയിലെ 17 എക്സിക്യൂട്ടീവ് അം​ഗങ്ങൾ രാജി വച്ചത്
Shammi Thilakan: 'പാക്ക് അപ്പ് ' പറഞ്ഞ് അമ്മ; കൂട്ടരാജി എടുത്തുചാട്ടമെന്ന് ഷമ്മി തിലകൻ

അമ്മ സം​ഘടനയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങളുടെ കൂട്ട രാജി എടുത്ത് ചാട്ടമെന്ന് ഷമ്മി തിലകൻ. കുറ്റാരോപിതർ മാത്രം ഒഴിഞ്ഞാൽ മതിയായിരുന്നുവെന്നും കൂട്ട രാജി ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മലയാള സിനിമയിലെ നടന്മാർക്കെതിരെ ലൈം​ഗികാരോപണം ഉയരുന്ന സാഹചര്യത്തിലാണ് അമ്മ സംഘടനയിലെ 17 എക്സിക്യൂട്ടീവ് അം​ഗങ്ങൾ രാജി വച്ചത്.
  
ഉത്തരം മുട്ടിയപ്പോഴാണ് രാജി വച്ചതെന്നും കൂട്ടരാജി അം​ഗങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും ഷമ്മി തിലകൻ പറഞ്ഞു. ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തരുതെന്നും സംഘടനയ്ക്കുള്ളിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വ സ്ഥാനത്ത് വനിതകൾ വരണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും നടൻ വ്യക്തമാക്കി. 

Read Also: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്തലുമായി മുകേഷ്

'തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തണം. അടുത്ത തലമുറയ്ക്കും കൂടി ഉള്ളതാണ് ഇന്‍ഡസ്ട്രി. അവർക്ക് നല്ല രീതിയിലാണ് കൈമാറേണ്ടത്. അല്ലാതെ എച്ചിലാക്കിയല്ല. അവരാണ് ഇത് നയിക്കേണ്ടത്' ഷമ്മി തിലകൻ പ്രതികരിച്ചു. 

അതേസമയം രാജിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രതികരണങ്ങളാണ് വരുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന തീരുമാനമാണിതെന്നാണ് സംഘടനയിലെ മറ്റ് താരങ്ങൾ പറയുന്നത്. കൂട്ടരാജി ഞെട്ടിച്ചുവെന്നും നേതൃനിരയിലേക്ക് പുതിയ ആളുകൾ എത്തട്ടെയെന്നും ശ്വേത മോനോൻ പറഞ്ഞു. പ്രസിഡന്‍റായി പൃഥ്വിരാജ് വരണമെന്നും നടി പറഞ്ഞു.

ഇന്ന് ചേർന്ന ഓൺലൈൻ യോ​ഗത്തിലാണ് രാജി വയ്ക്കാനുള്ള തീരുമാനമെടുത്തത്. മോഹൻലാലാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തുടർന്ന് മറ്റ് അം​ഗങ്ങളും രാജിവയ്ക്കുകയായിരുന്നു. വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും മോഹൻലാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. മമ്മൂട്ടിയോടും സംസാരിച്ച ശേഷമാണ് മോഹൻലാൽ തീരുമാനം എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News