K Surendran Manjeswaram Election Bribery: കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Manjeswaram Election Bribery Case: കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 16, 2024, 01:15 PM IST
  • കെ സുന്ദരയുടെ മൊഴി പ്രകാരം, പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്
  • സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസ് നിശ്ചിത സമയപരിധിക്ക് ശേഷമാണ് ചുമത്തിയതെന്നും കോടതി വിലയിരുത്തി
K Surendran Manjeswaram Election Bribery: കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കനത്ത തിരിച്ചടി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തിരുന്നു.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ജില്ലാ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിച്ച കെ സുരേന്ദ്രന് അപരനായി ബിഎസ്പിയുടെ കെ സുന്ദര പത്രിക സമർപ്പിച്ചിരുന്നു.

ALSO READ: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി

എന്നാൽ, സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നാണ് കേസ്. ബദിയടുക്ക പോലീസാണ് സംഭവത്തിൽ കേസെടുത്തത്.

കെ സുന്ദരയുടെ മൊഴി പ്രകാരം, പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ജില്ലാ കോടതി കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. സുന്ദരയ്ക്ക് കോഴ നൽകിയെന്ന കേസ് നിശ്ചിത സമയപരിധിക്ക് ശേഷമാണ് ചുമത്തിയതെന്നും കോടതി വിലയിരുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News