Covid second wave: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര നിർദേശം

കേരളത്തിൽ പരിശോധന വർധിപ്പിക്കണമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 11:20 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്
  • ഇതില്‍ 30, 000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്
  • രാജ്യത്ത് 607 മരണം സ്ഥിരീകരിച്ചതില്‍ 215 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും കേരളത്തില്‍ നിന്നാണ്
  • മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു
Covid second wave: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര നിർദേശം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം (Second wave) അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. അടുത്ത രണ്ട് മാസങ്ങൾ നിർണായകമാണ്. കേരളത്തിൽ പരിശോധന വർധിപ്പിക്കണമെന്നും കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ (Covid cases) 58 ശതമാനവും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് രാജേഷ് ഭൂഷൺ പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്. ഇതില്‍ 30, 000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

ALSO READ: Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

രാജ്യത്ത് 607 മരണം സ്ഥിരീകരിച്ചതില്‍ 215 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും കേരളത്തില്‍ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

സംസ്ഥാനത്ത് വീടുകളിൽ നിന്നും കൊവിഡ് രോഗബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ (Health department) പഠനം വ്യക്തമാക്കുന്നത്.

നിലവിൽ വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും രോഗം പകരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് വീടുകളിൽ രോഗവ്യാപനം വർധിക്കുന്നതെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News