School Reopening : സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്കൂളുകൾ തുറക്കുന്നതിൽ മുമ്പ് പുറത്തിറക്കിയ മാർഗ്ഗരേഖ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 05:46 PM IST
  • സ്കൂളുകൾ തുറക്കുന്നതിൽ മുമ്പ് പുറത്തിറക്കിയ മാർഗ്ഗരേഖ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
  • നാളെ പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്.
  • ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
  • കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
School Reopening : സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

THiruvananthapuram : സംസ്ഥാനത്ത് സ്കൂളുകളിൽ ഓഫ്‌ലൈൻ ക്‌ളാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ക്‌ളാസുകൾ ഉച്ച വരെ മാത്രമായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിൽ മുമ്പ് പുറത്തിറക്കിയ മാർഗ്ഗരേഖ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്.

ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും അറിയിച്ചു.

ALSO READ: K Rail| കെ - റെയിൽ: കാനം തുറന്നടിച്ചു, സിപിഐ നഖ ശിഖാന്തം എതിർത്തു സി.പി.ഐ അവസാനം അനുകൂലം, ശരിക്കും എൽ.ഡി.എഫിൽ പുകയുന്നത് എന്ത്?

ഇതുകൂടാതെ ചൊവ്വാഴ്ച്ച അധ്യാപക സംഘടനകളുമായും യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഉടൻ തന്നെ മുഴുവൻ കുട്ടികളെയും സ്കൂളുകളിലേക്ക് എത്തിക്കില്ല. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുകയുള്ളൂ.

ALSO READ: Crime News: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം, അറസ്റ്റ് ഉടന്‍

 സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണമെന്ന് ഇന്നലെ മന്ത്രി അറിയിച്ചിരുന്നു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബി ആർ സി റിസോർസ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.

ALSO READ: V Muraleedharan|കേരളം ജീവിതനിലവാര സൂചികയിൽ മുന്നിലായത് അഞ്ചു വർഷത്തെ പിണറായി ഭരണം കൊണ്ടല്ല- വി.മുരളീധരൻ

അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്‌ളാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News