ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് (Mullapperiyar Case) ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുന്നത്.
മൂന്നാം നമ്പർ കോടതിയിൽ (Supreme Court) പതിമൂന്നാമത്തെ ഇനമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസിൽ വി.കൃഷ്ണമൂർത്തി, എൻ.ആർ ഇളങ്കോ എന്നിവർ തമിഴ്നാടിന് വേണ്ടി വാദിക്കും.
Also Read: Idukki Dam | മഴ കനക്കുന്നു, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
നിലവിൽ അണക്കെട്ടിന്റെ (Mullapperiyar Dam) വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുന്നതിനാൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. 139 അടിയ്‌ക്ക് മുകളിലാണ് ഇപ്പോൾ ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പെരിയാർ തീരത്ത് ജാഗ്രത പാലിക്കണമെന്ന് (Heavy Rain) ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ തോതും ഇപ്പോൾ കുറച്ച സാഹചര്യമാണ്. നേരത്തേക്കാൾ പകുതി അളവ് ജലമാത്രമാണ് ഇപ്പോൾ അവർ വെള്ളം കൊണ്ടുപോകുന്നത്.
Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ
ഇതിനിടെ മുല്ലപ്പെരിയാറിൽ വെളളം ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് നാല് മണിക്കോ ഞായറാഴ്ച പുലർച്ചെയോ ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കാമെന്നാണ് തീരുമാനം. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.03 അടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...