Minority Scholarship: മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ നിലപാട്, മുസ്ലിം സമുദായത്തിന് മുറിവേറ്റെന്നും സാദിഖലി തങ്ങൾ

മുസ്ലീം സമുദായത്തിന് മുറിവേറ്റിരിക്കുന്നുവെന്നത് മുഴുവൻ മുസ്ലീം സംഘടനകളുടേയും വികാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 01:35 PM IST
  • മുസ്ലീം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്
  • മുസ്ലീം സമുദായത്തിന് മുറിവേറ്റിരിക്കുന്നുവെന്നത് മുഴുവൻ മുസ്ലീം സംഘടനകളുടേയും വികാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു
  • ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം
  • എന്നാല്‍ അത് സച്ചാര്‍ കമ്മീഷന്റെ പേരില്‍ വേണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
Minority Scholarship: മുഖ്യമന്ത്രിയുടേത് ഏകപക്ഷീയ നിലപാട്, മുസ്ലിം സമുദായത്തിന് മുറിവേറ്റെന്നും സാദിഖലി തങ്ങൾ

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് (Minority scholarship) വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 100 ശതമാനം അർഹത പെട്ട സ്കോളർഷിപ്പ് മുസ്ലീം വിഭാഗത്തിന് നഷ്ട്ടപെട്ടത് നിർഭാഗ്യകരമാണെന്നാണ് ഇന്ന് രാവിലെ ചേർന്ന വിവിധ മുസ്ലീം സംഘടകളുടെ യോഗം (Meeting) വിലയിരുത്തിയത്.

മുസ്ലീം സമുദായം വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മുസ്ലീം സമുദായത്തിന് മുറിവേറ്റിരിക്കുന്നുവെന്നത് മുഴുവൻ മുസ്ലീം സംഘടനകളുടേയും വികാരമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ന്യൂനപക്ഷ സ്കോളഷിപ്പ് വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകളുമായി യോഗം ചേർന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ സമുദായത്തിന് അര്‍ഹതപ്പെട്ടത് നല്‍കണം. എന്നാല്‍ അത് സച്ചാര്‍ കമ്മീഷന്റെ പേരില്‍ വേണ്ട. കോടതിവിധി എതിരെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ALSO READ: Minority Scholarship: സർക്കാർ നിലപാട് ശരിയാണെന്ന് പാലോളി മുഹമ്മദ് കുട്ടി

സച്ചാർ കമ്മിറ്റിയെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് ഇപ്പോൾ സർക്കാരിന്റെ (Government) ഭാഗത്ത് നിന്നുണ്ടാകുന്നത്. സംവരണത്തിന്റെയും സ്കോളർഷിപ്പിന്റെയും വിഷയത്തിൽ മാത്രമല്ല അന്വേഷണം നടന്നത്. മുസ്ലിം സമുദായം നേരിടുന്ന എല്ലാ പിന്നോക്കാവസ്ഥകളെക്കുറിച്ചും അന്വേഷിക്കുകയുണ്ടായി. സംവരണത്തിൽ അത് പരിഗണിക്കണം എന്നും മുസ്ലിം സമുദായത്തിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിന്റെ നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ട് വെച്ചതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

സച്ചാർ കമ്മിറ്റി മുഴുവൻ ആനുകൂല്യം കൊടുക്കണമെന്ന് പറഞ്ഞത് കേരളം 80:20 എന്ന നിലയിലാക്കി. അതിൽ ആരും പ്രതിഷേധിച്ചില്ല. ഇപ്പോൾ അത് വീണ്ടും മാറ്റിയിരിക്കുകയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. മുസ്ലിം സമുദായം ജനാധിപത്യ രീതിയിൽ ശബ്ദിച്ചു കൊണ്ടാണ് ഇതുവരെ ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്ത് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: Minority Scholarship: യുഡിഎഫിൽ ഭിന്നത; സതീശന്റെ നിലപാട് തള്ളി മുസ്ലിംലീ​ഗ്

മുസ്ലീം സമുദായത്തിന് നഷ്ടപെട്ട നീതി തിരിച്ചു കിട്ടണം. ശക്തമായ നിലപാടിലൂടെ നീതി തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ആ പോരാട്ടത്തിന് മുസ്ലീം ലീഗ് നേതൃത്വം നൽകും. എല്ലാ മുസ്ലീം സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി ഉണ്ടാക്കും. പ്രതിഷേധ പരിപാടികളുടെ ഭാ​ഗമായി ആദ്യം മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിക്കും. ഇക്കാര്യത്തിൽ തുടർന്ന് പരിഹാരമുണ്ടായില്ലെങ്കിൽ കൂടിയാലോചിച്ച് ശക്തമായ പ്രതിഷേധവുമായി (Protest) മുന്നോട്ട് പോകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News