കോഴിക്കോട്: പാർട്ടി മെമ്പർമാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരു സ്ഥാനാർഥിയെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ (Kerala Assembly Election Results Live) നിർത്തിയപ്പോൾ. സി.പി.എമ്മിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല എന്നതാണ് സത്യം.
അത് കൊണ്ട് തന്നെ യു.ഡി.എഫിൻറെ (Udf) ധർമ്മജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തി എൽ.ഡി.എഫിൻറെ കെ.എം സച്ചിൻദേവ് വിജയിക്കുന്നതിൽ അതിശയിക്കാൻ ഒന്നുമില്ല. കാലിനേറ്റ പരിക്കുമായാണ് തിരുവമ്പാടിയിൽ ലിൻറോ ജോസഫ് മത്സരിക്കാനെത്തിയത്. തിരിഞ്ഞു നോക്കേണ്ടി വന്നില്ലെന്നതാണ് സത്യം. തിരുവമ്പാടി ലിൻറോയെ ചേർത്ത് നിർത്തി.
20223 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിൻറെ തിളക്കമാർന്ന വിജയമെങ്കിൽ. 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. സി.പി.എമ്മിൻറെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് സച്ചിൻ ദേവ് എന്നതാണ് വ്യത്യസ്തമായ മറ്റൊരു കാര്യം.
ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിലേക്ക് എത്തിയതോടെയാണ് മത്സരം ഇവിടെ ചൂട് പിടിച്ചത്. കഴിഞ്ഞ രണ്ട് വട്ടവും പുരുഷൻ കടലുണ്ടിയാണ് ഇവിടെ നിന്നും ജയിച്ചിരുന്നത്.
തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍. അതേസമയം പിന്നിടങ്ങോട്ട് ധർമ്മജന് നിലം തൊടാൻ അവസരം ലഭിച്ചില്ലെന്നതാണ്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഏറ്റവും അധികം ശ്രദ്ധേയനായ വ്യക്തിത്വം കൂടിയാണ് സച്ചിൻ ദേവ്. അത് കൊണ്ട് തന്നെ യുവനേതാവ് എന്ന പരിഗണന ജനങ്ങൾക്ക് എപ്പോഴുമുണ്ടായിരുന്നുവെന്ന് വാസ്തവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...