Sabarimala | മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

വൃശ്ചികം ഒന്നിന് പുലർച്ചെ നാല് മണിക്ക് പുതിയ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്നു.

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 07:52 AM IST
  • ഡിസംബർ 26 വരെയാണ് മണ്ഡലഉത്സവം
  • മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് ശബരിമല വീണ്ടും തുറക്കും
  • 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം
  • ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്
Sabarimala | മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

പത്തനംതിട്ട: ശബരിമലയിൽ (Sabarimala) ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. വൃശ്ചികം ഒന്നിന് പുലർച്ചെ നാല് മണിക്ക് പുതിയ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്നു. തുടർന്ന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.

ഡിസംബർ 26 വരെയാണ് മണ്ഡലഉത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് ശബരിമല വീണ്ടും തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്.

ALSO READ: Sabarimala | ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കെല്ലാം ഇന്ന് മുതൽ ദർശനം നടത്താനാകും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച വരെയാണ് സ്പോട്ട് ബുക്കിങ് നിർത്തിവച്ചത്.

ഒരു ദിവസം 30,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. എന്നാൽ  ആദ്യ നാല് ദിവസങ്ങളിൽ 8000 പേർക്ക് മാത്രമേ ദർശനം അനുവദിക്കൂ. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റ് കടവുകളിലും ഇറങ്ങരുതെന്ന് നിർദേശമുണ്ട്. കാനനപാതിയിലൂടെ വരരുതെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News