ശബരിമലയിൽ മിഥുനമാസ പൂജകൾ ജൂൺ 14 മുതൽ; യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കെഎസ്ആർടിസി

Sabarimala: തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 10:56 AM IST
  • കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിക്കും
  • തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കും
  • നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്
  • തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്
ശബരിമലയിൽ മിഥുനമാസ പൂജകൾ ജൂൺ 14 മുതൽ; യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമലയിലെ മിഥുനമാസ പൂജ പ്രമാണിച്ച്  ഭക്തർക്ക്  കെഎസ്ആർടിസി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ  ആരംഭിക്കും. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ  എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കും. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തിരക്കനുഭവപ്പെട്ടാൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂൺ 14 മുതൽ 19 വരെയാണ് ശബരിമലയിൽ മിഥുനമാസ പൂജകൾ നടക്കുന്നത്. 14ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും. 19ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും.

ALSO READ: KSRTC Salary Crisis: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ചോദിച്ചത് 65 കോടി, സർക്കാർ അനുവദിച്ചത് 30 കോടി

കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പമ്പ: ഫോൺ:0473-5203445, തിരുവനന്തപുരം ഫോൺ: 0471-2323979 കൊട്ടാരക്കര ഫോൺ: 0474-2452812, പത്തനംത്തിട്ട ഫോൺ: 0468-2222366 പുനലൂർ ഫോൺ: 0475 - 2222636. "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും വാട്സാപ്പ് - 8129562972 എന്ന നമ്പറിലേക്കും ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News