ഡല്‍ഹി കലാപത്തില്‍ വ്യാജവാര്‍ത്ത: ചാനലുകളുടെ നിരോധനം നീക്കിയത് മാപ്പിരന്ന്!!

ഡല്‍ഹി കലാപത്തെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

Last Updated : May 2, 2020, 04:05 PM IST
ഡല്‍ഹി കലാപത്തില്‍ വ്യാജവാര്‍ത്ത: ചാനലുകളുടെ നിരോധനം നീക്കിയത് മാപ്പിരന്ന്!!

കൊച്ചി: ഡല്‍ഹി കലാപത്തെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. 

48 മണിക്കൂര്‍ നേരത്തേയ്ക്ക് സംപ്രഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ച്ച് ആറാം തീയതിയാണ് മിനിസ്ട്രി ഓഫ് ഇന്ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. 

ഡല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് ചാനലുകളെ വിലക്കിയത്. 

ഡല്‍ഹിയിലെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയിൽ 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‍വര്‍ക്ക് നിയമത്തിന്‍റെ ലംഘനം ആരോപിച്ചായിരുന്നു രണ്ടു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സമയം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കുകയും ചെയ്തിരുന്നു. മാപ്പിരന്നതിന് ശേഷമാണ് ഇരു ചാനലുകളുടെയും വിലക്ക് പിന്‍വലിപ്പിച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആര്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി വിവരാവകാശ നിയമപ്രകാര൦ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

തെറ്റായ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് നിരുപാധികമായാണ് മാപ്പപേക്ഷ നടത്തിയതെന്നാണ് രേഖയില്‍ പറയുന്നത്. മാപ്പ് പറഞ്ഞിട്ടില്ലെന്നും കേന്ദ്രം സ്വയം വിലക്ക് പിന്‍വലിക്കുകയായിരുന്നു എന്നുമാണ് അന്ന് ഇരു ചാനലുകളും പറഞ്ഞിരുന്നത്. 

Trending News