Reliance Jio 5G: ജിയോ ട്രൂ 5 ജി ഇന്നു മുതൽ തിരുവനന്തപുരത്തും

Reliance Jio 5G: പുതിയ വർഷം ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 09:33 AM IST
  • ജിയോയുടെ ട്രൂ 5 ജി സേവനങ്ങൾ ഇന്നുമുതൽ തിരുവനന്തപുരത്തും
  • ഇന്ന് മുതലാണ് ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി സേവനങ്ങൾ ലഭ്യമാകുന്നത്
Reliance Jio 5G: ജിയോ ട്രൂ 5 ജി ഇന്നു മുതൽ തിരുവനന്തപുരത്തും

തിരുവനന്തപുരം: Reliance Jio 5G: ജിയോയുടെ ട്രൂ 5 ജി സേവനങ്ങൾ ഇന്നുമുതൽ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് ന​ഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിൽ 5ജി  സേവനങ്ങൾ ലഭ്യമാകുന്നത്. നിലവിലെ 4 ജി സിം ഉപയോ​ഗിച്ചു തന്നെ നിങ്ങൾക്ക് 5 ജി സേവനങ്ങൾ നേടാം.  അധികം താമസിക്കാതെ ടവറുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ജിയോ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 

Also Read: Reliance Jio 5G: ജിയോ ട്രൂ 5ജി ആന്ധ്രയിലും; നാലിടങ്ങളിൽ സേവനം ലഭ്യമാകും

ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സിൽ സിം കാർഡ് ആൻഡ് മൊബൈൽ നെറ്റ്‍വർക്ക് ഓപ്ഷൻ തുറന്ന് സിം തിരഞ്ഞെടുക്കണം.  ശേഷം 'പ്രിഫേഡ് നെറ്റ്‍വർക് ടൈപ്' തുറക്കുമ്പോൾ 5 ജി ഓപ്ഷൻ കണ്ടാൽ ഫോൺ 5ജി സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കൾക്ക് www.jio.com/5g എന്ന സൈറ്റിൽ പോയി 'Is your device 5G ready?' എന്ന ഓപ്ഷനിലേക്ക് ജിയോ നമ്പർ നൽകിയാലും അറിയാനാകും.   5ജി സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക‍്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അല്ലെങ്കിൽ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കിൽ മാത്രമേ 5 ജി ലഭ്യമാകൂവെന്നത് ശ്രദ്ധിക്കണം.  5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും.  ഇത് മൈ ജിയോ ആപ് ഓപ്പൺ  ചെയ്യുമ്പോൾ  ജിയോ വെൽകം ഓഫർ എന്ന ബാനർ ഉണ്ടെങ്കിൽ വെൽകം ലഭിച്ചുവെന്ന് മനസിലാക്കാൻ കഴിയും. അതിൽ നിന്നും 'I'm interested' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്‍വർക് മെനു ഓപ്പൺ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം. 

Also Read: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും

കേരളത്തിൽ റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ഡിസംബർ 20 മുതലാണ് ലഭിച്ചു തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലുമാണ് ആദ്യം 5 ജി സേവനങ്ങള്‍ ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്.  അടുത്ത വർഷം അവസാനമാകുമ്പോൾ രാജ്യം മുഴുവനും 5G സേവനം ലഭിക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.  2023  ജനുവരിയോടെ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. അത് ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.

Also Read: Morning Manthra: പ്രഭാതത്തിൽ ഈ മന്ത്രം നിത്യവും ജപിക്കുന്നത് വളരെ ഉത്തമം

ആന്ധ്രാപ്രദേശിലും  ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചു. തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ സേവനം ലഭിച്ചു തുടങ്ങിയത്. ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ഡിസംബർ 26 നാണ് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ ലോഞ്ച് ചെയ്തത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News