Actor Siddique: സിദ്ദിഖിനായി കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; മകന്റെ മൊഴി രേഖപ്പെടുത്തി, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

Actor Siddique Rape Case: ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. മകൻ ഷഹീന്റെ മൊഴി രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Sep 29, 2024, 03:36 PM IST
  • പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്റെ മകൻ ഷഹീൻ ആരോപിച്ചു
  • സിദ്ദിഖിനെപ്പറ്റി വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി
Actor Siddique: സിദ്ദിഖിനായി കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; മകന്റെ മൊഴി രേഖപ്പെടുത്തി, സുഹൃത്തുക്കൾ കസ്റ്റഡിയിൽ

കൊച്ചി: സിദ്ദിഖിനായി കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. മകൻ ഷഹീന്റെ മൊഴി രേഖപ്പെടുത്തി. മകന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. നദീർ ബേക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമം, പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്റെ മകൻ ഷഹീൻ ആരോപിച്ചു. സിദ്ദിഖിനെപ്പറ്റി വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ലെന്നും ഷഹീൻ പറഞ്ഞു.

അതേസമയം, ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിനെതിരെ സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി. നടൻ നിയമത്തെ വെല്ലുവിളിക്കുകയാാണെന്നും ഒളിവിൽ കഴിയാൻ ഉന്നതർ തണലൊരുക്കിയെന്നും കാണിച്ചാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

ALSO READ: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ

ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിൽ പത്രങ്ങളിൽ പരസ്യം നൽകിയതും ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ സുപ്രീംകോടതിയെ ധരിപ്പിക്കും. തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇത് സംബന്ധിച്ച വിവരങ്ങൾ  കോടതിയെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം.

പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി എസ്പി മെറിൻ ജോസഫും സംഘവുമാണ് ന്യൂ‍ഡൽഹിയിൽ പോകുന്നത്. സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് സർക്കാർ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News