Ramzi Suicide case: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം

പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം കാമുകന്‍  വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് റംസി  (Ramzi)എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം..

Last Updated : Sep 22, 2020, 10:56 AM IST
  • റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം..
  • ആക്ഷന്‍ കൗണ്‍സില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
  • സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
Ramzi Suicide case: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം

kollam: പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം കാമുകന്‍  വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് റംസി  (Ramzi)എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം..

റംസിയുടെ ആത്മഹത്യയുമായി (Ramzi Suicide case) ബന്ധപ്പെട്ട കേസില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ ആരോപണ വിധേയയായ  നടിയെ  രക്ഷിക്കാന്‍  ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.  ആക്ഷന്‍ കൗണ്‍സില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ  (Lakshmi Pramod) രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ രൂപീകരിച്ചിരിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ലക്ഷ്മിയുടെ അറസ്റ്റ് എത്രയും വേഗ൦ നടത്തണം  എന്നാണ് ആവശ്യപ്പെടുന്നത്. വഞ്ചനാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ലക്ഷ്മിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുന്നത്. 

വിവാഹം ഉറപ്പിച്ചതിനു ശേഷം, വിവാഹത്തിനു മുന്‍പ്   ഗര്‍ഭിണിയായ റംസിയെ പ്രതിശ്രുതവരനായ ഹാരിസ് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു. സീരിയല്‍ താരവും മുഹമ്മദ് ഹാരിസിന്‍റെ ബന്ധുവുമായ ലക്ഷ്മി പ്രമോദും റംസിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നാണ് ആരോപണം. ലക്ഷ്മി പ്രമോദ് ഉള്‍പ്പെടെയുള്ളവര്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ പരാതിയെ തുടര്‍ന്ന് ലക്ഷ്മി പ്രമോദിനെയും പ്രതിശ്രുത വരനായിരുന്ന ഹാരിസ് മുഹമ്മദിന്‍റെ  അമ്മയെയും കൊട്ടിയം പോലീസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ലക്ഷ്മി പ്രമോദിനെതിരെ അന്വേഷണസംഘത്തിന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടിക്കെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ വീണ്ടും നടിയെ ചോദ്യം ചെയ്തേക്കും. ഹാരിസ് മുഹമ്മദിനെ ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ച ആയിരുന്നു കൊല്ലം കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്. പത്തുവര്‍ഷത്തോളം റംസിയും ഹാരിസും  പ്രണയത്തില്‍ ആയിരുന്നു. ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങുകളും നടത്തിയിരുന്നു. 

വിവാഹം മുടങ്ങിയ വിഷമത്തിലാണ്  റംസി  ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്.    

Also read: 10 വര്‍ഷത്തെ പ്രണയം, ഗര്‍ഭച്ഛിദ്രം നടത്താന്‍ ഒപ്പം പോയത് സീരിയല്‍ നടി... കുരുക്ക് മുറുകുന്നു

ഹാരിസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതാണ് റംസിയെ  വേണ്ടാണ് വയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.  

Also read: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വധു ആത്മഹത്യ ചെയ്തു, സീരിയല്‍ നടിയ്ക്ക് പങ്ക്?

പ്രണയിക്കുന്ന സമയം ഹാരിസിൽ നിന്നും ഗർഭിണിയായ റംസിയെ ഏറണാകുളത്താണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊണ്ടു പോയത്  ഹാരിസും പ്രമുഖ സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദുമാണ്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭം അലസിപ്പിച്ചത്.  പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്നും ഹാരിസ്  അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും  വീട്ടുകാര്‍ ആരോപിച്ചു

കേസ്  ജില്ലാ ക്രൈം ബ്രാഞ്ച് ആണ്  അന്വേഷിക്കുന്നത്. 

 

Trending News