Kerala gold scam: അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് ചെന്നിത്തല

കേസിൽ ശിവശങ്കർ മുഖ്യമന്ത്രിയേയും മുഖ്യമന്ത്രി ശിവശങ്കറിനേയും രക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.   

Last Updated : Oct 19, 2020, 02:04 PM IST
  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. '
  • കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാ വീഴ്ചയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് മെയിൽ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala gold scam: അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് ചെന്നിത്തല

തിരുവനന്തപുരം :  സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) രംഗത്ത്.  മാത്രമല്ല കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ ആണെന്നും ചെന്നിത്തല പറഞ്ഞു.  

Also read: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാ വീഴ്ച; കൊറോണ രോഗി മരിച്ചത് ഓക്സിജൻ കിട്ടാതെ..! 

കേസിൽ ശിവശങ്കർ (M.Shivashankar) മുഖ്യമന്ത്രിയേയും മുഖ്യമന്ത്രി ശിവശങ്കറിനേയും രക്ഷിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.  മാത്രമല്ല അറസ്റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് ശിവശങ്കർ നെഞ്ചുവേദനയെന്നും നടുവേദനയെന്നും പറഞ്ഞ് ആശുപത്രിയിൽ കിടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.    

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തിൽ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.  കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാ വീഴ്ചയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് (Pinarayi Vijayan) മെയിൽ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News