തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് (Rain alert) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദം (Low pressure) നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടകത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുപ്പതി ക്ഷേത്രം ഒറ്റപ്പെട്ടു. നിരവധി തീർഥാടകരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള തീർഥാടകരെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി. വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
ALSO READ: Andhra Flood | വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി
ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചതായാണ് റിപ്പോർട്ട്. നൂറോളം പേരെ കാണാതായി.മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ജില്ലാ കളക്ടർമാരോടൊപ്പം പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കപ്പഡ, ചിറ്റൂർ, അനന്തപൂർ, കുർനൂൽ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്.
വെൽദുർത്തി ഗ്രാമത്തിലെ ചിത്രാവതി നദിയിൽ ഒറ്റപ്പെട്ടുപോയ 10 പേരെ വ്യോമസേന ഹെലികോപ്ടർ മാർഗം രക്ഷപ്പെടുത്തി. അനന്തപുർ ജില്ലയിലെ കാദിരി നഗരത്തിൽ മൂന്ന് നിലയുള്ള കെട്ടിടം തകർന്ന് വീണ് മൂന്ന് കുട്ടികളും വയോധികയും മരിച്ചു. ബസ് ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചിരുന്നു. നിരവധി പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാണാതായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...