Python: ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

KSEB transformer: ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 09:15 AM IST
  • ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ് കിടന്നിരുന്നത്
  • റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്, വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി കുഴിച്ചിട്ടു
  • 2018ലെ പ്രളയത്തിന് ശേഷം നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു
Python: ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനത്ത് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. ഇന്ന് പുലർച്ചയോടെയാണ് പ്രദേശവാസികൾ ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പ് ചത്തെന്ന് വ്യക്തമായി. ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ് കിടന്നിരുന്നത്. റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന്, വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി കുഴിച്ചിട്ടു. 2018ലെ പ്രളയത്തിന് ശേഷം നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News