PT 7: പിടി 7 ആനയ്ക്ക് കാഴ്ചയില്ല; പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച നഷ്ടമായതെന്ന് ഹൈക്കോടതി സമിതി

Wild elephant PT 7: ആനയുടെ വലതുകണ്ണിന് കാഴ്ചയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതായി വരും.

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 11:21 AM IST
  • പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലായിരുന്നു
  • പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടപ്പെട്ടതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ
  • ആനയ്ക്ക് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല
  • നാല് വർഷത്തോളം പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു പിടിf 7
PT 7: പിടി 7 ആനയ്ക്ക് കാഴ്ചയില്ല; പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച നഷ്ടമായതെന്ന് ഹൈക്കോടതി സമിതി

പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പിടി 7 എന്ന കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച കാട്ടാനയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. ആനയുടെ വലതുകണ്ണിന് കാഴ്ചയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതായി വരും.

പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചയില്ലായിരുന്നു. പെല്ലറ്റ് തറച്ചോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടപ്പെട്ടതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ആനയ്ക്ക് മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. നാല് വർഷത്തോളം പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച ആനയായിരുന്നു പിടിf 7.

പാലക്കാട്‌ ടസ്കർ സെവൻ (പിടി 7) ധോണി എന്നാണ് ഈ ആനയ്ക്ക് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പിടി 7നെ വനംവകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടി വച്ച് പിടികൂടിയത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് നാല് മണിക്കൂർ കൊണ്ട് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് പിടി7നെ എത്തിച്ചത്.

ALSO READ: Wild elephant: ജനവാസ മേഖലയിൽ ഭീതിപരത്തിയ പിടി സെവനെ മയക്കുവെടിവച്ചു; ധോണിയിലെ കൂട്ടിലെത്തിക്കും

ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി വച്ചാണ് പിടികൂടിയത്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നിരവധി നാശനഷ്ടങ്ങളാണ് പിടി 7 ഉണ്ടാക്കിയത്. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ മായാപുരം സ്വദേശി ശിവരാമനെ ആന ചവിട്ടിക്കൊന്നിരുന്നു. ഇതേ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News